പൂനെ – ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഒരു എഡിഷനില്‍ ഏറ്റവുമധികം സിക്‌സറടിച്ച ടീമായി ദക്ഷിണാഫ്രിക്ക. ന്യൂസിലാന്റിനെതിരായ മത്സരം കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഈ ലോകകപ്പിലെ മൊത്തം സിക്‌സര്‍ എണ്‍പത്തിരണ്ടായി. 2019 ലെ ലോകകപ്പില്‍ 76 സിക്‌സറടിച്ച ഇംഗ്ലണ്ടിനെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഇംഗ്ലണ്ട് 11 ഇന്നിംഗ്‌സിലാണ് 76 സിക്‌സറടിച്ചതെങ്കില്‍ ദക്ഷിണാഫ്രിക്കക്ക് ഏഴ് ഇന്നിംഗ്‌സേ വേണ്ടിവന്നുള്ളൂ.
ന്യൂസിലാന്റിനെതിരായ കളിയില്‍ ക്യാച്ച് കൈവിടാന്‍ മത്സരിക്കുകയായിരുന്നു ന്യൂസിലാന്റിന്റെ ട്രെന്റ് ബൗള്‍ട്. റാസിന്‍ വാന്‍ഡര്‍ഡസനെ മാത്രം ലോംഗോണില്‍ രണ്ടു തവണ ബോള്‍ടിന് പിടിക്കാനായില്ല. ഈ മത്സരത്തിന് മുമ്പ് തന്നെ ന്യൂസിലാന്റിന്റെ ഫീല്‍ഡിംഗ് ചര്‍ച്ചയായിരുന്നു. സ്വതവെ നല്ല ഫീല്‍ഡിംസ് ടീമായ ന്യൂസിലാന്റ് ആദ്യ ആറു കളികളില്‍ സാധ്യമായ 37 ക്യാച്ചുകളില്‍ പതിമൂന്നെണ്ണമാണ് പാഴാക്കിയത്.
2023 November 1Kalikkalamtitle_en: World Cup match between New Zealand and South Africa