കൊച്ചി – കളമശ്ശേരിയിലെ പ്രാർത്ഥനാ സംഗമത്തിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഹാളുകളിലുള്ള പ്രാർത്ഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തിയതായി യോഹവ സാക്ഷികൾ. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാൾസ് പ്രാർത്ഥനാ സംഗമങ്ങളാണ് താത്കാലികമായി നിർത്തി ഓൺലൈനിലേക്ക് മാറ്റിയതെന്ന് വിശ്വാസി കൂട്ടായ്മ അറിയിച്ചു. ഇക്കാര്യം ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്നും അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും സംഘടനയുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡ് വ്യക്തമാക്കി.
കളമശ്ശേരിയിൽ വെള്ളിയാഴ്ച തുടങ്ങിയ യഹോവ സാക്ഷികളുടെ കൺവെൻഷന്റെ അവസാന ദിവസമായ ഞായറാഴ്ച പ്രാർത്ഥനാ ചടങ്ങ് തുടങ്ങിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കുട്ടി ഉൾപ്പെടെ മുന്നുപേർ ദാരുണായി കൊല്ലപ്പെടുകയുമുണ്ടായി. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രതി തമ്മനം സ്വദേശി മാർട്ടിൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. നേരത്തെ ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രതി പ്രസ്ഥാനത്തെ ശുദ്ധീകരിക്കാനാണ് ഇത്തരമൊരു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതകരിച്ചിരുന്നു. പ്രതിയിപ്പോൾ റിമാൻഡിലാണ്.
2023 November 1KeralaKalamasseri blastYahova Sakshititle_en: Prayer Meetings on Online- Yahova’s Witnesses