വ്ലോഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ) ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി അനുവദിച്ചു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹ മാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്ന ഉപാധിയിലാണ് ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്.
സൗദി യുവതിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പൊലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മടങ്ങിയെത്തിയ ഷാക്കിറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരം ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു.
ഏറെ നാളായി കൊച്ചിയിൽ താമസമാക്കിയ സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് അഭിമുഖത്തിനായി എത്തിയപ്പോൾ എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. ഇവരെ അഭിമുഖം ചെയ്യുന്നതിനായി ഷക്കീർ സുബാൻ ഹോട്ടലിലെത്തിയെന്നും യുവതിയുടെ ഒപ്പം ഉണ്ടായിരുന്ന പ്രതിശ്രുത വരൻ പുറത്തേക്ക് പോയപ്പോൾ പീഡന ശ്രമം നടത്തിയെന്നുമാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *