മികച്ച നടിക്കുള്ള 2023 ലെ ഇന്റർനാഷണൽ എമ്മി അവാർഡിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ് നടിയാണ് ഷെഫാലി ഷാ. ബോളിവുഡ് സിനിമ സെറ്റുകളില്‍ പലതരത്തിലാണ് ആളുകളെ കാണുന്നതെന്നും. അതിന്‍റെ വിവേചനം ഈ രംഗത്തുണ്ടെന്നും തുറന്നു പറയുകയാണ് താരം ഇപ്പോള്‍.
ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായി സംഭാഷണത്തിലാണ് ഷെഫാലി ഷാ ബോളിവുഡിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തന്നോട് വളരെ മോശമായി പെരുമാറിയ ഒരു സംവിധായകനും നടനുമൊത്ത് ഇനിയൊരിക്കലും ഒന്നിച്ച് പ്രവര്‍ത്തിക്കില്ലെന്നും ഷെഫാലി തുറന്നുപറഞ്ഞു. ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മയായി സ്‌ക്രീനിൽ അഭിനയിക്കില്ലെന്ന് ഷെഫാലി പറയുന്നു.
“സത്യസന്ധമായി ഞാൻ പറയുകയാണ്. ഗംഭീര വ്യക്തികള്‍ക്കൊപ്പമാണ് ഞാന്‍ പ്രവർത്തിക്കുന്നത് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ എന്നെ അങ്ങേയറ്റം ആക്ഷേപിച്ച ഒരു സംവിധായകന്‍റെയും, നടന്‍റെയും കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് മാറ്റി നിര്‍ത്തിയാല്‍ അഭിനേതാക്കൾ വെറും അഭിനേതാക്കളല്ലെന്ന് കരുതുന്ന നന്നായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കരുതുന്ന സംവിധായകരോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്” – ഷെഫാലി ഷാ പറയുന്നു.