ന്യൂ ഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ആന്ധ്രാ പ്രദേശ്, ഛത്തീസ് ഗഡ്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ് നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി, ചണ്ഡിഗഡ്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” ആഘോഷങ്ങളുടെ ഭാഗമായി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിലാണ് ആദരിച്ചത്.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഡിഎംഎ ഉപദേഷ്‌ടാവ് ബാബു പണിക്കർ എന്നിവർ പൂക്കളും പൊന്നാടയും നൽകിയാണ് ആദരിച്ചത്.