പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ അദ്ദേഹത്തിന്റെ “വൈ ഡോണ്ട് യു കം സൂനർ” എന്ന പുസ്തകത്തിന്റെ സംവാദവും കെഎൽഐബിഎഫ് ടോക്കിൽ “പവർ ഓഫ് കംപാഷൻ ഇൻ ലിറ്ററേചർ “എന്ന വിഷയത്തിൽ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി സംസാരിക്കുകയും ചർച്ചയും നടന്നു .അദ്ദേഹം 2016 ലെ ഭാരത് യാത്രക്ക് ശേഷം പുസ്തകോത്സവത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിചേർന്നിട്ടുള്ളത് ..
240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക ചർച്ചകൾ, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്കാരിക നായകന്മാരുമുൾപ്പെടെ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികൾ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
അതോടൊപ്പം നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിൽ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി അമൃതം ഗമയ ഉദ്ഘാടന ചടങ്ങ് നിർവഹിക്കുകയും ചെയ്തു .കേരളത്തിലെ തീരദേശത്തും ഗോത്ര വർഗത്തിലുള്ള കുട്ടികൾ ഉൾപ്പടെ നിരാലംബരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അവർ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ എന്നിവ പരിഹരിക്കുക, സർക്കാർ നടപ്പിലാക്കിവരുന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത് .
മുതിർന്നവർ കുട്ടികളെ കണ്ട് പഠിക്കണമെന്നും അവരുടെ നിഷ്കളങ്കമായ സത്യസന്ധ്യത അനുകരിക്കണമെന്നും, സഹാനുഭൂതി ഉള്ളവരായി മാറണമെന്നും അദ്ദെഹം തൻറെ അനുഭവ കഥകളിലൂടെ കുട്ടികളെ അഭിസംബോധന ചെയ്തു. പ്രസ്തുത ചടങ്ങിൽ ബച്ച്പൻ ബച്ചാവോ ആന്തോളൻ സ്റ്റേറ്റ് കോർഡിനേറ്റർ പ്രസ്രീൻ കുന്നംപള്ളി, കൈമനം മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, രാഷ്ടീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ,അധ്യാപകർ, സ്കൂൾ മാനേജർ ശ്രീ ജി എസ് സജികുമാർ, പ്രിൻസിപ്പാൾ ശ്രീമതികേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി കേരളത്തിലെത്തി.
പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ അദ്ദേഹത്തിന്റെ “വൈ ഡോണ്ട് യു കം സൂനർ” എന്ന പുസ്തകത്തിന്റെ സംവാദവും കെഎൽഐബിഎഫ് ടോക്കിൽ “പവർ ഓഫ് കംപാഷൻ ഇൻ ലിറ്ററേചർ “എന്ന വിഷയത്തിൽ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി സംസാരിക്കുകയും ചർച്ചയും നടന്നു . അദ്ദേഹം 2016 ലെ ഭാരത് യാത്രക്ക് ശേഷം പുസ്തകോത്സവത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിചേർന്നിട്ടുള്ളത് ..
240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക ചർച്ചകൾ, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്കാരിക നായകന്മാരുമുൾപ്പെടെ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികൾ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
അതോടൊപ്പം നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിൽ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി അമൃതം ഗമയ ഉദ്ഘാടന ചടങ്ങ് നിർവഹിക്കുകയും ചെയ്തു .കേരളത്തിലെ തീരദേശത്തും ഗോത്ര വർഗത്തിലുള്ള കുട്ടികൾ ഉൾപ്പടെ നിരാലംബരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അവർ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ എന്നിവ പരിഹരിക്കുക, സർക്കാർ നടപ്പിലാക്കിവരുന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത് .
മുതിർന്നവർ കുട്ടികളെ കണ്ട് പഠിക്കണമെന്നും അവരുടെ നിഷ്കളങ്കമായ സത്യസന്ധ്യത അനുകരിക്കണമെന്നും, സഹാനുഭൂതി ഉള്ളവരായി മാറണമെന്നും അദ്ദെഹം തൻറെ അനുഭവ കഥകളിലൂടെ കുട്ടികളെ അഭിസംബോധന ചെയ്തു. പ്രസ്തുത ചടങ്ങിൽ ബച്ച്പൻ ബച്ചാവോ ആന്തോളൻ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ പ്രസ്രീൻ കുന്നംപള്ളി, ഡോക്ടർ കെ സി ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ( സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ) കൈമനം മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, രാഷ്ടീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ,അധ്യാപകർ, സ്കൂൾ മാനേജർ ജി എസ് സജികുമാർ, പ്രിൻസിപ്പാൾ സിന്ധു എസ് എന്നിവർ പങ്കെടുക്കുകയും ചെയ്തു.