തിരുവനന്തപുരം: കേരളീയം 2023ന് ആശംസകള്‍ നേര്‍ന്ന് സെല്‍ഫയെടുത്ത് നടന്‍ മോഹന്‍ലാല്‍. തന്റെ ഓര്‍മയില്‍ ഇതാദ്യമാണ് ഇത്രയും നിറഞ്ഞ ഒരു വേദിയും സദസുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരം തന്റെ നഗരമാണ്. ഈ നഗരത്തെ കേരളീയത്തിന്റെ വേദിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. നാളെത്തെ കേരളം എന്ന ചിന്തയാണ് കേരളീയം മുന്നോട്ടവയ്ക്കുന്നത്. 
ഈ വേദിയില്‍ വച്ച് കേരളീയത്തിന്റെ അംബാസഡര്‍മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, ശോഭന, ഞാനും എല്ലാവരും ചേര്‍ന്ന് അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം ഒരു സെല്‍ഫി എടുക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം, മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു.  കേരളീയം കേരളീയരുടെ മാത്രം വികാരമല്ലെന്നും ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി ഇത് മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. 
ഏഴുതി തയ്യാറാക്കിയ പ്രസംഗം എന്റെ കൈയില്‍ ഇല്ല. എന്തെങ്കിലും വാക്ക് പിഴകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നേരത്തെ മാപ്പു ചോദിക്കുന്നു. എന്തെങ്കിലും പറ്റിപ്പോയാല്‍ നമ്മളെ കുടുക്കരുത്. സ്പീക്കറായിരുന്നു എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹത്തിന് വാക്കുപിഴ സംഭവിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കിയാല്‍ മതി. നമ്മളില്‍ വാക്ക് പിഴച്ചാല്‍ പിഴച്ചത് തന്നെയെന്നും മമ്മൂട്ടി പറഞ്ഞു.
നമ്മുടെ രാഷ്ട്രീയം, മതം, ജാതി, പ്രാര്‍ഥന, ചിന്ത എല്ലാ വേറെവേറെയാണ്. നമ്മള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന വികാരം ഏല്ലാവരും കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങള്‍ ഒന്നാണ് എന്നതാവണം നാം ലോകത്തിന് കൊടുക്കേണ്ട മാതൃക. ലോകം ആദരിക്കുന്ന ജനതയായി നാം മാറണമെന്നും മമ്മൂട്ടി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *