കോഴിക്കോട്: കഴിഞ്ഞ ബഡ്ജറ്റിൽ ഏർപ്പെടുത്തിയ ലിറ്ററിന് രണ്ട് രൂപ ഇന്ധന സെസ്, അയൽ സംസ്ഥാനങ്ങളിലില്ലാത്ത അഡീഷണൽ നികുതി, പ്രളയ സെസ് എന്നിവ ഒഴിവാക്കി കേരളത്തിലെ ഉയർന്ന ഇന്ധന വില മൂലം  ടാങ്കർ ലോറികളിൽ മാഹി, തമിഴ്നാട്, കർണാടക അതിർത്തി പമ്പുകളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന പെട്രോൾ, ഡീസൽ കള്ളക്കടത്ത് തടയുന്നതിനും, ആ മേഖലകൾക്ക് സമീപം പ്രവർത്തിക്കുന്ന കേരളത്തിലെ പമ്പുകൾ നിലനിർത്തുന്നതിനും, ഇന്ധന കള്ളക്കടത്ത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും  നവംബർ 2ന് ധനമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പ്രീ- ബഡ്ജറ്റ്  യോഗത്തിൽ  ആവശ്യം ഉന്നയിക്കാൻ കൺസ്യൂമർ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 
വിവിധ കേസുകളിൽ സർക്കാർ പിടിച്ചെടുക്കുന്ന വാഹനങ്ങൾ കേസിന്റെ അന്തിമ തീർപ്പിന്   കാലതാമസം മൂലം തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യത്തിൽ ലേലം ചെയ്ത് ഖജനാവിലേക്ക് മുതൽ കൂട്ടണമെന്നും ഉൾപ്പെടെയുള്ള 20 ആവശ്യങ്ങൾ മുൻഗണനാ ക്രമത്തിൽ ഏകോപിച്ച് തയ്യാറാക്കിയ പ്രായോഗിക നിർദ്ദേശങ്ങൾ ചർച്ചയിൽ സിജിഡിഎ പ്രസിഡണ്ടും ജിഎസ്ടി സംസ്ഥാന – ജില്ലാ   ഫെസിലിറ്റേഷൻ കമ്മിറ്റി, ജി എസ് ടി പരാതി പരിഹാര സെൽ അംഗവുമായ  ഷെവലിയാർ സി ഇ ചാക്കുണ്ണി, സിജിഡിഎ സെക്രട്ടറിയും സിറ്റി മർച്ചൻസ് അസോസിയേഷൻ  മുൻ ജനറൽ സെക്രട്ടറിയുമായ എം എൻ ഉല്ലാസൻ എന്നിവർ പ്രി-ബഡ്ജറ്റ് ചർച്ചയിൽ അവതരിപ്പിക്കും.
യോഗത്തിൽ പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ നിയമമോപദേഷ്ടാവും, മുൻ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. 
സിറ്റി മർച്ചൻസ് അസോസിയേഷൻ  പ്രസിഡണ്ട് കെ പി സുധാകരൻ, ജനറൽ സെക്രട്ടറി മൻസൂർ നോവക്സ്, മലബാർ ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറി കുന്നോത്ത് അബൂബക്കർ, ഖജാൻജി എം വി കുഞ്ഞാമു, ഡിസ്ട്രിക്ട് മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി ജോസി വി ചുങ്കത്ത്, അഖിലേന്ത്യ ആയുർവേദിക് സോപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീകല മോഹൻ, സെക്രട്ടറി കെ മോഹനൻ കുമാർ, സിഎംഎ രക്ഷാധികാരി  എം.ഐ അഷ്റഫ് എന്നിവർ പങ്കെടുത്തു. 
സിജിഡിഎ ജനറൽ സെക്രട്ടറി സി.സി മനോജ് സ്വാഗതവും, വൈസ് പ്രസിഡണ്ട് പിജെ ജെയിംസ് നന്ദിയും രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *