തൊടുപുഴ: ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ ബാങ്ക് ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഇടുക്കി മുന്‍ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ബാങ്കില്‍ നിന്നും നാലരക്കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ബാങ്ക് പ്രസിഡന്റ് ടോമി ജോസഫ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് തുടങ്ങിയവര്‍ പ്രതിപ്പട്ടികയിലുണ്ട്. നെടുങ്കണ്ടം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റി ഭരിക്കുന്നത് കോണ്‍ഗ്രസാണ്. നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെയാണ് ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകര്‍ രംഗത്ത് വന്നത്.