തിരുവനന്തപുരം: കേരളപിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ഇരുന്ന് കേട്ട് നടൻ ഭീമൻ രഘു. കഴിഞ്ഞ സെപ്തംബർ 15 ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവൻ സമയവും എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ട ഭീമൻ രഘു ട്രോളുകൾക്ക് കാരണമായിരുന്നു.
ഇത്തവണയും ബഹുമാനത്തോടെ മുഖ്യമന്ത്രിയുടെ പ്രസംഗം നിന്ന് തന്ന കേള്‍ക്കുമെന്ന്‌ കരുതി ഓടിക്കൂടിയ മാദ്ധ്യമപ്രവർത്തകർക്ക് തെറ്റി. അദ്ദേഹം മുഴുവൻ സമയവും ഇരുന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടത്. ഇതിനെ പറ്റി തിരക്കിയപ്പോൾ അത് പറയാൻ പറ്റിയ ഇടമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. അതൊക്കെ അന്ന് കഴിഞ്ഞ കാര്യങ്ങൾ ആണെന്നും അതൊന്നും ചോദ്യം ചെയ്യപ്പെടേണ്ട വേദിയല്ല ഇതെന്നും താരം പറഞ്ഞു.
പിണറായി പ്രസംഗിച്ച 15 മിനിറ്റും നിശാഗന്ധി ഓഡിറ്റോറിയത്തിൽ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോയും വലിയ തോതിൽ പ്രചരിച്ചിരുന്നു. തന്റെ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നായിരുന്നു അന്ന് ‘എഴുന്നേറ്റ് നിന്നതിനെ’ കുറിച്ച് രഘു പറഞ്ഞത്. എന്നാൽ എന്നും അങ്ങനെ ചെയ്യണമെന്നില്ലല്ലോയെന്നായിരുന്നു ഇന്നത്തെ പ്രതികരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *