ജിദ്ദ: യമനിലെ സായുധ സംഘമായ ഹൂഥികൾ ഇസ്രായേലിലെ വിവിധ ലക്ഷ്യങ്ങളിലേക്ക് വലിയ എണ്ണം ബാലിസ്റ്റിക്, ഡ്രോൺ, ഡ്രോൺ മിസൈലുകൾ തൊടുത്ത് വിട്ടതായി അറിയിച്ചു. ഒരു വലിയ ബാച്ച് വിക്ഷേപിക്കുകയും ധാരാളം ഡ്രോണുകൾ വിക്ഷേപിക്കുകയും ചെയ്തു,
അതേസമയം അധിനിവേശ സൈന്യം “ആരോ-ഹെറ്റ്സ്” ലോംഗ് പ്രതിരോധ സിസ്റ്റവും ടേം ഡിഫൻസ് സിസ്റ്റവും രംഗത്തിറക്കിയതായി ഇസ്രായേൽ സൈന്യവും അറിയിച്ചു. ഹൂഥി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം പ്രതിരോധ സന്നാഹങ്ങൾ ഇസ്രായേൽ ഇതാദ്യമായാണ് സജീവമാക്കുന്നത്.
“ഇന്നത്തെ ഓപ്പറേഷൻ അടിച്ചമർത്തപ്പെട്ട നമ്മുടെ ഫലസ്തീനിലെ സഹോദരങ്ങൾക്ക് വേണ്ടിയുള്ള പിന്തുണയിൽ മൂന്നാമത്തെതാണ്. ”ഹൂഥി സായുധ സേനയുടെ ഔദ്യോഗിക വാക്താവ് യഹ്‌യ സരീഹ് ഇന്ന് ഒരു പത്രപ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ ആക്രമണം അവസാനിക്കുന്നതു വരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് കൂടുതൽ കൃത്യമായ ആക്രമണങ്ങൾ തുടരുമെന്നും ഹൂഥി വാക്താവ് തുടർന്നു.
അതേസമയം, ചെങ്കടൽ മേഖലയിൽ നിന്ന് വ്യോമാക്രമണം കണ്ടെത്തിയതിയതായും പ്രദേശത്ത് പറക്കുന്ന ശത്രുതാപരമായ നീക്കം തടഞ്ഞതായും ഇസ്രായേൽ സൈന്യവും ചൊവാഴ്ച രാവിലെ അറിയിച്ചു. സൈന്യം തികഞ്ഞ ജാഗ്രതയിലുമാണ്. “ഇസ്രായേൽ പ്രദേശത്തിന് പുറത്തുള്ള എല്ലാ വ്യോമാക്രമണ ഭീഷണികളും തടയാൻ കഴിഞ്ഞതായും ഇസ്രായേൽ പ്രദേശത്തേക്ക് യാതൊരു നുഴഞ്ഞുകയറ്റവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഇസ്രായേലിൽ എയിലത്തിലേക്ക് മിസൈലുകൾ തൊടുത്തതിന് ഹൂഥികൾക്ക് നൽകേണ്ട മറുപടിയെ കുറിച്ച് ഇസ്രായേൽ പഠിച്ചുവരുന്നതായും ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈനിക റേഡിയോ നേരത്തേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മിസ്സൈലുകളുടെ ഉറവിടം യമനിലെ ഹൂഥികൾ ആണെന്ന് സൂചിപ്പിച്ചിരുന്നു.