ഡല്‍ഹി: ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ കുവൈത്തില്‍ നടപടിയുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഒരു നഴ്‌സിനെ പുറത്താക്കിയെന്നും മറ്റൊരാളെ പുറത്താക്കാന്‍ നടപടി സ്വീകരിക്കുന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്.
വിദേശരാജ്യങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ ആലോചിക്കുന്നതായും വി. മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കുവൈത്തില്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്തു വന്നിരുന്ന പത്തനംതിട്ട സ്വദേശിനിയെ ഇസ്രായേല്‍ അനുകൂല ഫേസ്ബുക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് സ്വകാര്യ സ്വദേശി അഭിഭാഷകന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തു നാടുകടത്തിയത്.
കഴിഞ്ഞ ദിവസം മറ്റൊരു കേസിലും സമാനമായ സംഭവത്തില്‍ ഒരു നഴ്സിനെ നാടുകടത്തി എന്നു വാര്‍ത്ത വന്നിരുന്നു.