കാലിഫോർണിയ: സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെയും മതബോധന ക്‌ളാസ്സിന്റെയും പ്രവർത്തനോദ്‌ഘാടനവും കൊന്തമാസ ആചാരണവും സംയുക്തമായി സംഘടിപ്പിച്ചു. മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു. ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമകാലായിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.