ഷാരൂഖ് ഖാന്റെ ജന്മദിനമായ നവംബര്‍ 2 ന് ഡങ്കി ടീസര്‍ പുറത്തിറക്കാനൊരുങ്ങി രാജ്കുമാര്‍ ഹിരാനിയും സംഘവും. ജന്മദിനത്തില്‍ ആരാധകര്‍ക്കായി ഒരു പ്രത്യേക ചടങ്ങും സംഘടിപ്പിക്കുന്നുണ്ട് ഷാരൂഖ് ഖാന്‍. ആരാധകര്‍ക്കൊപ്പം ഇരുന്നു ചിത്രത്തിന്റെ ടീസര്‍ കാണാന്‍ ആണ് പിറന്നാള്‍ വിരുന്ന് ഒരുക്കുന്നത്.
പത്താന്‍, ജവാന്‍ എന്നീ രണ്ട് എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ചതിന് ശേഷം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഡങ്കിയുടെ ക്രിസ്മസ് റിലീസിലൂടെ 2023 ലെ ഹാട്രിക് നേടാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ രണ്ട് പേരായ ഷാരൂഖ്, രാജു ഹിരാനി എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്, ഇത് ബോക്സ് ഓഫീസില്‍ പിടിച്ചടക്കും എന്നാ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍ .
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രാജ്കുമാര്‍ ഹിരാനി ഫിലിംസും, ജിയോ സ്റ്റുഡിയോയും ചേര്‍ന്ന് ആണ് ഡങ്കി നിര്‍മ്മിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്കുമാര്‍ ഹിരാനി തന്റെ പ്രേക്ഷകര്‍ക്കായി സൃഷ്ടിച്ച ലോകത്തെ ഷാരൂഖിലൂടെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. ഒപ്പം ഷാരൂഖിന്റെ മറ്റൊരു അവതാരവും ആരാധകര്‍ക്കു കാണാം. ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്‍സ് ചെയ്യുന്നത് പപ്പെറ്റ് മീഡയയാണ്.