മക്ക – വിശുദ്ധ ഹറമിലെ മിനാരത്തിലെ അവസാന ചന്ദ്രക്കലയും സ്ഥാപിച്ചു. അല്‍ഫതഹ് കവാടത്തിലെ മിനാരത്തിലാണ് ചന്ദ്രക്കല സ്ഥാപിച്ചത്. ഹറമില്‍ 13 മിനാരങ്ങളാണുള്ളത്. ഇവയില്‍ ഓരോന്നിന്റെ മുകളിലും സുവര്‍ണ വര്‍ണത്തിലുള്ള ചന്ദ്രക്കലയുണ്ട്. കാര്‍ബണ്‍ ഫൈബര്‍ പദാര്‍ഥം ഉപയോഗിച്ച് നിര്‍മിച്ച ചന്ദ്രക്കലയില്‍ സ്വര്‍ണ നിറം പൂശിയിരിക്കുന്നു. ചന്ദ്രക്കലയുടെ ഉള്‍വശത്തെ ഘടന ഉയര്‍ന്ന ഗുണനിലവാരമുള്ള ഇരുമ്പ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അല്‍ഫതഹ് കവാടത്തിലെ മിനാരത്തിന് 130 മീറ്ററിലേറെ ഉയരമുണ്ട്. ഇതിലെ ചന്ദ്രക്കലക്ക് ഒമ്പതു മീറ്റര്‍ ഉയരവും അടിത്തറക്ക് രണ്ടു മീറ്റര്‍ വീതിയുമുണ്ട്.
 
 
2023 October 31SaudiMasjidul haraamtitle_en: crescent moon also placed in the holy haram

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed