പാലാ: മേലുകാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലംഗ കുടുംബാംഗം രക്ഷപ്പെട്ടത് അത്ഭുതകരമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഇന്നു രവിലെ പത്തരയ്ക്കായിരുന്നു സംഭവം. മേലുകാവ് സി.എം.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുവച്ച് കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട മറ്റു യാത്രക്കാര്‍ ഇവരെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ കാര്‍ നിര്‍ത്തി വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങുകയും പെടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഈരാറ്റുപേട്ടയില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.