കഴിഞ്ഞ ദിവസം പഴയകാല നടികളുടെ ലുക്കുകൾ അനസൂയ റീക്രിയേറ്റ് ചെയ്തിരുന്നു. മനോഹരമായ ചിത്രങ്ങള്‍ ആരാധകരുടെ കയ്യടിയും നേടി. ഒരു അവാർഡ്ദാന ചടങ്ങിലാണ് പഴയകാല നടിമാരായ സാവിത്രി, ശ്രീദേവി, സൗന്ദര്യ എന്നിവരുടെ ലുക്ക് റീക്രിയേറ്റ് ചെയ്തത്. പരിപാടിയിൽ ഇവരുടെ സിനിമാഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചതോടെ പല തരത്തിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ വിമർശകർക്ക് അനസൂയ നൽകിയ മറുപടിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘നടി സാവിത്രിയെ പോലെ അഭിനയിക്കുന്നത് എക്സ്പോസ് ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല’ എന്നായിരുന്നു ഒരാളുടെ കമന്റ്. 
അദ്ദേഹത്തിന്റെ കമന്റ് പങ്കുവച്ചു കൊണ്ടാണ് അനസൂയ വിമർശനത്തിന് മറുപടി നൽകിയത്. ‘നിങ്ങൾ പറഞ്ഞത് ശരിയാണ്. സാവിത്രി അമ്മയെ പോലെ അഭിനയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഞാൻ അവർക്ക് ട്രിബ്യൂട്ട് നൽകുക മാത്രമാണ് ചെയ്തത്.  അതുപോലെ എക്സ്പോസ് ചെയ്യുക എന്നതും അത്ര എളുപ്പമല്ല.  മാനസികവും ശാരീരികവുമായ തയാറെടുപ്പുകൾ അതിന് ആവശ്യമാണ്. എന്ത് ധരിച്ചാലും കോൺഫിഡന്റാകണം’.  അനസൂയ കുറിച്ചു. നിരവധി പേരാണ് അനസൂയയുടെ കമന്റിന് പിന്തുണയുമായെത്തുന്നത്. നേരത്തെ വിജയ് ദേവരകൊണ്ടയുടെ ‘അർജുൻ റെഡ്ഡി’ എന്ന സിനിമയെ വിമർശിച്ചതിന് പിന്നാലെ തന്നെ ട്രോളാൻ വേണ്ടി നടൻ പിആർ വർക്കുകൾ നടത്തിയെന്ന് അനസൂയ ആരോപിച്ചിരുന്നു.  

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed