ചെറായി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. പള്ളിപ്പുറം ചെറായി ഒ.എല്‍.എച്ച്. കോളനി ചിറയില്‍ വീട്ടില്‍ സതീഷിനെയാണ് അറസ്റ്റ് ചെയ്തത്. മുന്നിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളെ ഇയാള്‍ പിന്നില്‍ നിന്ന് വിളിക്കുകയും തിരിഞ്ഞു നോക്കുമ്പോള്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നതാണ് ഇയാളുടെ രീതി. പരാതിയെത്തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.