ന്യൂയോര്‍ക്ക്- ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വോട്ടും സംഭാവനകളും നല്കില്ലെന്ന് അമേരിക്കന്‍ മുസ്‌ലിംകള്‍. ബൈഡനെതിരെ ലക്ഷക്കണക്കിന് മുസ്‌ലിം വോട്ടര്‍മാരെ അണിനിരത്താന്‍ ശ്രമിക്കുമെന്ന് ചില ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും പറയുന്നു.
മിഷിഗണ്‍, ഒഹായോ, പെന്‍സില്‍വാനിയ തുടങ്ങിയ ചൂടേറിയ മത്സരമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന നാഷണല്‍ മുസ്‌ലിം ഡെമോക്രാറ്റിക് കൗണ്‍സില്‍, ഇസ്രായിലുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് വെടിനിര്‍ത്തലിന് ഇടനിലക്കാരനാകാന്‍ ബൈഡനോട് ആവശ്യപ്പെട്ടു.
‘2023 വെടിനിര്‍ത്തല്‍ അന്ത്യശാസനം’ എന്ന തലക്കെട്ടില്‍ പുറത്തുവിട്ട തുറന്ന കത്തില്‍ മുസ്‌ലിം നേതാക്കള്‍ ‘ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായില്‍ ആക്രമണത്തെ അംഗീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കും അംഗീകാരമോ പിന്തുണയോ വോട്ടോ തടയുമെന്ന് പ്രതിജ്ഞയെടുത്തു.
‘ഇസ്രായിലിന് നിങ്ങളുടെ ഭരണകൂടത്തിന്റെ നിരുപാധികമായ പിന്തുണ അക്രമം ശാശ്വതമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു, മുമ്പ് നിങ്ങളില്‍ വിശ്വസിച്ചിരുന്ന വോട്ടര്‍മാരുടെ വിശ്വാസം ഇല്ലാതാക്കിയെന്നും കത്തിലുണ്ട്.
2023 October 31InternationalBidentitle_en: gaza ceasefire