എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ വള്ള സമിതി പ്രസിദ്ധികരിച്ച കൂപ്പണുകളുടെ നറുക്കെടുപ്പ് കേരള പിറവി ദിനത്തിൽ  വൈകിട്ട് 5ന് നടക്കും.തലവടി തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിൽ ക്ലബ്  പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ നറുക്കെടുപ്പ് നടത്തുമെന്ന് കൺവീനർമാരായ അജിത്ത് പിഷാരത്ത്, അരുൺ പുന്നശ്ശേരിൽ, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.ഒന്നാം സമ്മാനം മൂന്ന് പവൻ സ്വർണ്ണ നാണയം , രണ്ടാം സമ്മാനം 2 പവൻ സ്വർണ്ണ നാണയം  മൂന്നാം സമ്മാനം 1 പവൻ സ്വർണ്ണ നാണയം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.വിജയികൾക്ക് ഉള്ള  സമ്മാനങ്ങൾ ക്ലബിൻ്റെ വാർഷിക പൊതുയോഗത്തിൽ വെച്ച് നല്കുമെന്ന് സെക്രട്ടറി ജോജി വൈലപ്പള്ളി, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *