തിരുവനന്തപുരം∙ കേരളീയം മേളയുടെ ഭാഗമായി നഗരത്തിൽ നവം.1 മുതൽ ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. വെള്ളയമ്പലം മുതൽ ജിപിഒ ജംക്‌ഷൻ വരെ വൈകിട്ട് 6 മുതൽ 10 മണി വരെയാണ് ഗതാഗത നിതന്ത്രണം. കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ സന്ദർശകർക്കായി കെഎസ്ആർടിസിയുടെ 20 ഇലക്ട്രിക് ബസുകൾ സൗജന്യ സർവീസ് നടത്തും. 
ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തര സർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കൂ. കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടും. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ 4 സോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. 
19 എസിപി/ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും 300 വോളണ്ടിയർമാരെയും ഡ്യൂട്ടിക്കായി നിയോഗിക്കും. കനകക്കുന്നിലും പുത്തരികണ്ടത്തും സ്‌പെഷൽ പൊലീസ് കൺട്രോൾ റൂം സജ്ജമാക്കും. 10 എയ്ഡ് പോസ്റ്റും സബ് കൺട്രോൾ റൂമും കേരളീയം വേദി കേന്ദ്രീകരിച്ചു തയാറാക്കിയിട്ടുണ്ടെന്ന്  മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണിരാജു എന്നിവർ പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *