കോട്ടയം: കേരളപ്പിറവിയോടനുബന്ധിച്ച് നവംബര്‍ ബിഗ് സെയില്‍ പ്രഖ്യാപിച്ച് ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പെര്‍ട്ട്. ഗൃഹോപകരണങ്ങള്‍ക്കും ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് ഫ്ലാഷ് സെയിലിനെ വെല്ലുന്ന മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഓക്സിജന്‍.

43 ഇഞ്ച് ഫുള്‍ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ക്ക് വെറും 12999 രൂപയ്ക്കാണ് ബിഗ് സെയിലില്‍ ഓഫര്‍. സ്മാര്‍ട്ട് ഫോണുകള്‍ 4999 രുപ മുതല്‍ ആരംഭിക്കും. മോട്ടോ ഇ13 സ്മാര്‍ട്ട് ഫോണുകള്‍ 6999 രൂപയ്ക്ക് ബിഗ് സെയിലിലൂടെ ഓക്സിജനില്‍ ലഭ്യമാണ്.

കടുത്ത വേനല്‍ ചൂടിലേയ്ക്ക് കേരളം മാറിക്കൊണ്ടിരിക്കെ എയര്‍ കണ്ടീഷണറുകള്‍ക്കും ബിഗ് സെയിലില്‍ വമ്പന്‍ ഓഫറുകള്‍ ലഭ്യമാണ്. വലിയ റൂമുകളിലേയ്ക്ക് ഉപയോഗിക്കാവുന്ന 1.3 ടണ്‍ ബ്രാന്‍ഡഡ് എസികള്‍ 23990 രൂപ മുതല്‍ ഓക്സിജനില്‍ ലഭ്യമാണ്.

13990 രൂപ മുതലുള്ള വിലയില്‍ ഇന്‍വെര്‍ട്ടറുകള്‍ ലഭിക്കും. മികച്ച ബ്രാന്‍ഡുകളുടെ വാഷിംങ്ങ് മെഷീനുകള്‍ക്ക് വില ആരംഭിക്കുന്നതുതന്നെ 6490 രൂപയ്ക്കാണ്. ഗ്യാസ് സ്റ്റൗ 1990 രൂപയ്ക്കും അയണ്‍ ബോക്സുകളും കെറ്റിലുകളും 499 രുപ മുതലും ലഭ്യമാണ്.

നയാ പൈസ നല്‍കാതെ തവണ വ്യവസ്ഥകളില്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും സൗകര്യമുണ്ട്. 3 മിനിറ്റിനുള്ളില്‍ മികച്ച ധനകാര്യ സ്ഥാപനങ്ങളുടെ ലോണ്‍ സ്വന്തമാക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പം ക്യാഷ്ബാക്ക് ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓക്സിജന്‍ വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ ഷോപ്പിംങ്ങിലും ഇതേ ഓഫറുകള്‍ ലഭ്യമായിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *