തിരുവനന്തപുരം: കാസര്‍ഗോഡ് കുമ്പളയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിച്ചതിന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ കേസ്. കാസര്‍ഗോഡ് സൈബര്‍ പൊലീസാണ് കേസെടുത്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സ്റ്റോപ്പില്‍ നിര്‍ത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളുടെ വിഡിയോയാണ് വര്‍ഗീയ മാനത്തോടെ അനില്‍ ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിലായിരുന്നു അനിലിന്റെ കുറിപ്പ്.
ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. എന്നാല്‍ വീഡിയോയുടെ വസ്തുത പുറത്തുവന്നതോടെ അനില്‍ ആന്റണി എയറിലായി. രൂക്ഷ വിമര്‍ശനമാണ്സമൂഹമാധ്യമങ്ങളില്‍ അനില്‍ ആന്റണിക്കെതിരെ ഉണ്ടായത്.