കോതമംഗലം: കെ.എസ്.ഇ.ബി. ജീവനക്കാരനെ മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍. മുളവൂര്‍ പെന്നിരിക്ക പറമ്പില്‍ ആലപ്പാട്ട് കബീറി(43)നെയാണ് അറസ്റ്റ് ചെയ്തത്.
ഇരമല്ലൂര്‍ മാടശേരി ശാസ്താ അമ്പലത്തിന് സമീപം റോഡരികില്‍ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം. നെല്ലിക്കുഴി കെ.എസ്.ഇ.ബി. ഓവര്‍സിയറെ മര്‍ദ്ദിച്ച് ജോലി തടസപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.