തിരുവനന്തപുരം:  സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെയും കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖരന്റെയും പ്രസ്താവന ഒരുപോലെ കാണേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.
പ്രസ്താവനകള്‍ തമ്മില്‍ അജഗജാന്തരം വിത്യാസമുണ്ടെന്നും രണ്ട് പ്രസ്താവനകളെയും കൂട്ടി കുഴച്ച് ചന്ദ്രശേഖരന്റെ പ്രസ്താവനയുടെ കാഠിന്യം കുറക്കരുതെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി.
എം.വി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ലീഗിന് അങ്ങനെ ഒരു നിലപാട് ഇല്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.
കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് നടപടിയെ പിഎംഎ സലാം വിമര്‍ശിച്ചു. എവിടെ എങ്കിലും ഒരു വെളിച്ചം കണ്ടാല്‍ അത് ഒരു സമുദായത്തിന്റെ മുകളില്‍ ഇടാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പിഎംഎ സലാം വിമര്‍ശിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *