‘ഇൻ സേർച്ച് ഓഫ് ദ് ഡാർക്ക് ലോർഡ്’ എന്ന പേരിൽ പുറത്തിറക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. കല്യാണി മേനോന്റെ സ്വരമാധുരി നിറയുന്ന പാട്ടിന് മഹേഷ് രാഘവൻ ആണ് ഈണമൊരുക്കിയത്. ജയറാം രാമചന്ദ്രനാണ് രചനയും ഗാനരംഗങ്ങളുടെ സംവിധാനവും നിർവഹിച്ചത്.
സ്വാതിതിരുനാൾ മഹാരാജാവിന്റെ ‘അലർശരപരിതാപം’ എന്ന കൃതിയുടെ പുനഃസൃഷ്ടിയാണ് ‘ഇൻ സേർച്ച് ഓഫ് ദ് ഡാർക്ക് ലോർഡ്’. വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. സരസ്വതി മേനോൻ, ലക്ഷ്മി മേനോൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.