ആമ്പല്ലൂർ/എറണാകുളം: ഭാരതത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘടനവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിയ്ക്കേണ്ടി വന്ന ഇന്ത്യയുടെ ധീരയായ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു.
ഇന്ദിരഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചതിന് ശേഷം, ഇന്ദിരഗാന്ധി അനുസ്മരണയോഗം ചേർന്നു.
കോൺഗ്രസ്സ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ. ഹരി അദ്ധ്യക്ഷതവഹിച്ചു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ ജോസഫ് ഭദ്രദീപം തെളിച്ച് അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന സമിതിയംഗം കെ.എസ് ചന്ദ്രമോഹനൻ, കോൺഗ്രസ് ഭാരവാഹികളായ പി.എസ് പ്രകാശൻ, എം.എസ് ഹമീദ് കുട്ടി, സി.ആർ ദിലീപ് കുമാർ, ബിനു പുത്തേത്ത്മ്യാലിൽ, ജയശ്രീ പത്മാകരൻ, ജലജ മണിയപ്പൻ, ടി.എൽ നാരായണൻ, ബാബു പാറയിൽ, മുഹമ്മദ് കുട്ടി, വേണു നെടുന്തോട്ടിൽ, ബാബു മാമ്പുഴ, ബിനു ചാക്കോ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.