മലമ്പുഴ:പാലക്കാട് അകത്തെത്തറ ശാസ്താ നഗർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ലോക ക്ഷേമം സങ്കൽപ്പിച്ച് ശ്രീ സുബ്രഹ്മണ്യ സ്വാമി ലക്ഷാർച്ചന നടത്തി.
പാലക്കാട് അഗ്രഹാരങ്ങളിൽ നിന്നുള്ള 25 ഓളം വൈദിക പ്രമുഖർ പങ്കെടുത്ത ഈ യജ്ഞത്തിന് ക്ഷേത്രം തന്ത്രി ശ്രീ അനന്തകൃഷ്ണ ഭട്ടാചാരിയാർ, ക്ഷേത്രം മേൽശാന്തി പരമേശ്വര ശർമ്മ കൽപ്പാത്തി, മുഖ്യ പുരോഹിതൻ ശ്രീ ഗുരുവാദ്യാർ നൂരണി എന്നിവർ നേതൃത്വം നൽകി,
ലക്ഷാർച്ചനക്കുശേഷം ഭഗവാന് പുഷ്പാഭിഷേകവും മംഗള ദീപാരാധനയും നടന്നു.