സ്ട്രോക്ക് എന്നതിനെ കുറിച്ച് ഇപ്പോഴും പലര്‍ക്കും അറിവില്ലെന്നതാണ് സത്യം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുന്ന അവസ്ഥയാണ് പക്ഷാഘാതം എന്ന് ലളിതമായി പറയാം. ഓരോ രോഗിയെയും പല തീവ്രതയിലാണ് സ്ട്രോക്ക് ബാധിക്കുക. ചിലര്‍ക്ക് സ്ട്രോക്കിനെ അതിജീവിക്കാൻ സാധിക്കണമെന്നില്ല. ചിലരാണെങ്കില്‍ സ്ട്രോക്കിനെ അതിജീവിച്ചാലും ശരീരം തളര്‍ന്നുപോകുന്ന അവസ്ഥയിലോ, സംസാരശേഷി നഷ്ടപ്പെടുന്ന അവസ്ഥയിലോ, മുഖം കോടിപ്പോയ അവസ്ഥയിലോ എല്ലാമെത്താം. 
വളരെ ബാലൻസ്ഡ് ആയ, പോഷകങ്ങളെല്ലാം ഒരുപോലെ ലഭിക്കുംവിധത്തിലുള്ള ഭക്ഷണരീതിയാണ് പതിവായി നിങ്ങള്‍ പിന്തുടരുന്നത് എങ്കില്‍ അത്, സ്ട്രോക്ക് അടക്കം പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ്, ഉപ്പ് അഥവാ സോഡിയം അധികമടങ്ങിയ ഭക്ഷണം എന്നിവയെല്ലാം ഒഴിവാക്കുക. ഡയറ്റ് ആരോഗ്യകരമായി ക്രമീകരിക്കുന്നതിലൂടെ സ്ട്രോക്കിനുള്ള സാധ്യത ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് മനസിലാക്കണം. സ്ട്രോക്കിനെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങളിലൊന്ന് എന്നതാണ്. 
പതിവായ കായികാധ്വാനവും സ്ട്രോക്കിനെ ഒരു പരിധി വരെ തടയും. ഇത് വ്യായാമമോ, ജോലികളോ, കായികവിനോദങ്ങളോ എന്തുമാകാം. ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം ഉള്ളവരാണെങ്കില്‍ നിര്‍ബന്ധമായും ഇത് നിയന്ത്രിക്കണം. അല്ലാത്തപക്ഷം സ്ട്രോക്കിനുള്ള സാധ്യത കൂടാം. ബിപി സ്ട്രോക്കിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്. 
മറ്റ് പല രോഗങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയിലെ പോലെ തന്നെ സ്ട്രോക്കിന്‍റെ കാര്യത്തിലും പുകവലി ഒരു വില്ലനാണ്. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം. പുകവലിയെന്ന പോലെ തന്നെ  പതിവായ മദ്യപാനവവും സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യപാനം ബിപി അടക്കം പല പ്രശ്നങ്ങളും സങ്കീര്‍ണമാക്കാം ഇതെല്ലാം ചേര്‍ന്നാണ് സ്ട്രോക്ക് സാധ്യതയും വര്‍ധിപ്പിക്കുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed