പാലക്കാട്- ആറു വര്‍ഷം വലിയ മാനസിക പീഡനമാണ് അനുഭവിച്ചതെന്നും ആരോടും വിരോധമില്ലെന്നും പോക്‌സോ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട അറബി കോളേജ് അധ്യാപകര്‍.  ഒരു വിദ്യാര്‍ത്ഥിയുടെ കുടുംബം കുടുക്കിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ്  രണ്ട് അറബിക് കോളേജ് സീനിയര്‍ അധ്യാപകരെ പോക്‌സോ  കോടതി തിങ്കളാഴ്ച കുറ്റവിമുക്തരാക്കിയത്.
ജന്നത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഹുസൈന്‍ മന്നാനി, കോളജിലെ സീനിയര്‍ അധ്യാപകന്‍ സൈനുദ്ദീന്‍ മന്നാനി എന്നിവര്‍ക്കാണ് ഏഴു വര്‍ഷത്തിനുശേഷം ആശ്വാസമായത്.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ഇവരെ വെറുതെ വിട്ടത്.
ഈ അധ്യാപകരെ ഒരു വിഭാഗം മാധ്യമങ്ങള്‍ വേട്ടയാടുകയും ഒരു മലയാള സിനിമയില്‍ പോക്‌സോ പ്രതികളായി പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
2017ല്‍ ഒരു വിദ്യാര്‍ത്ഥിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തതു മുതല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തങ്ങള്‍ ഒരുപാട് അപമാനങ്ങള്‍ അനുഭവിച്ചതായി അവര്‍ പറഞ്ഞു.
മന്നാനികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് മാറിനിന്ന സമയത്ത് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തതിന് പാലക്കാട് സൗത്ത് പോലീസിനെ കോടതി വിമര്‍ശിച്ചു. പോക്‌സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് മന്നാനികളെ വിട്ടയച്ചത്.
ഇപ്പോള്‍ കുറ്റവിമുക്തരാക്കിയതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ക്ക് ആരോടും വിരോധമില്ലെന്നും അവര്‍ പറഞ്ഞു.
 
2023 October 30KeralapolicePOCSO CASEtitle_en: Court sets free 2 Arabic college teachersrelated for body: നെതന്യാഹുവിനെ പുറത്താക്കണം, ഉടന്‍ തന്നെ വേണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ്ഇസ്രായിലില്‍ സാമ്പത്തിക പ്രതിസന്ധി; യുദ്ധേതര ചെലവുകള്‍ നിര്‍ത്താന്‍ 300 വിദഗ്ധരുടെ കത്ത്ഗാസയിലേക്ക് മുന്നേറിയെന്ന് ഇസ്രായില്‍ സൈന്യം, തിരികെ ഓടിച്ചെന്ന് ഹമാസ്

By admin

Leave a Reply

Your email address will not be published. Required fields are marked *