കൊച്ചി- കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിഷലിപ്ത പ്രസ്താവനകളാണ് നടത്തുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ഇതൊരു സുവര്‍ണാവസരം ആണെന്ന് കരുതി ശശികലമാരോട് മല്‍സരിക്കാനാണ് അദ്ദേഹം തയാറെടുക്കുന്നതെങ്കില്‍, കേരളത്തെക്കുറിച്ച് അല്പം കൂടി അദ്ദേഹം പഠിക്കേണ്ടി വരുമെന്ന് ബ്രിട്ടാസ് പറഞ്ഞു.
കുറിപ്പ് വായിക്കാം
തന്റെ ഔദ്യോഗിക പരിപാടികളൊക്കെ റദ്ദാക്കി ബഹു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മൂന്നുദിവസം കേരളം സന്ദര്‍ശിക്കുകയാണ്. അദ്ദേഹത്തിന് ഹാര്‍ദ്ദമായ സ്വാഗതം. മലയാളിയാണെങ്കിലും കേരളത്തില്‍ ജീവിക്കാത്തതുകൊണ്ട് നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് വായിച്ചും കേട്ടറിഞ്ഞുമുള്ള ധാരണയാണ് പ്രധാനമായും അദ്ദേഹത്തിനുള്ളത്.
അത്യന്തം പ്രകോപനപരവും വിഷലിപ്തവുമായ പ്രസ്താവനയാണ് ഇന്നലെ അദ്ദേഹം നടത്തിയത്. കേരള സന്ദര്‍ശനത്തില്‍ നിജസ്ഥിതി ബോധ്യമായി തന്റെ പ്രസ്താവന അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കാം. അതല്ല, തനിക്കൊരു രാഷ്ട്രീയഇടം സൃഷ്ടിക്കാന്‍ ഇതൊരു സുവര്‍ണാവസരം ആണെന്ന് കരുതി ശശികലമാരോട് മല്‍സരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നതെങ്കില്‍, കേരളത്തെക്കുറിച്ച് അല്പം കൂടി അദ്ദേഹം പഠിക്കേണ്ടി വരുമെന്ന് പറയാന്‍ നിര്‍ബന്ധിതരാകും മലയാളികള്‍.
2023 October 30KeralaJOHN BRITTAStitle_en: john britas mp