ആലപ്പുഴ: വെള്ളാപ്പള്ളിക്ക് പകരം വെള്ളാപ്പള്ളി മാത്രമാണെന്നും ഈഴവ സമുദായത്തിനും സമൂഹത്തിനും കേരളത്തിന്റെ പൊതുമണ്ഡലത്തിലും വെള്ളാപ്പള്ളി ചെലുത്തിയിട്ടുള്ള ഇടപെടലുകൾ വ്യത്യസ്തവും വേറിട്ടതും മറ്റാർക്കും ചെയ്യാൻ പറ്റാത്തതും ആയിട്ടുള്ളതായിരുന്നുയെന്ന് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചശേഷം സംസാരികാണുകയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പൊതുമണ്ഡലത്തിൽ എന്നും നിറസാന്നിധ്യമായി നിലകൊണ്ടിട്ടുള്ള വെള്ളാപ്പള്ളി നടേശ്വരൻ കെ ഗോപിനാഥന് ശേഷം കേരളം കണ്ട എക്കാലത്തെയും ഈഴവ സമുദായത്തിന്റെ അനിഷേധ്യനായ നേതാവായി.
സമുദായത്തിന്റെ പുരോഗതിക്കും അഭിവൃതിക്കും വേണ്ടി പ്രവർത്തിച്ചിട്ടുള്ള പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടുന്നതാണെന്നും അതുകൊണ്ടുതന്നെയാണ് തുടർന്നും അദ്ദേഹത്തിന് ആസ്ഥാനത്ത് ഇരിക്കാൻ കഴിയുന്നതന്നും അഭിപ്രായപ്പെട്ടു.