മുംബൈ: മഹാരാഷ്ട്രയില്‍ മാറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധത്തിനിടെ എന്‍.സി.പി. എം.എല്‍.എയുടെ വസതിക്ക് തീയിട്ടു. എന്‍.സി.പി. എം.എല്‍.എ. പ്രകാശ് സോളങ്കെയുടെ വസതിക്കാണ് പ്രക്ഷോഭകര്‍ തീവച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
” സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. ഭാഗ്യവശാല്‍, എന്റെ കുടുംബാംഗങ്ങള്‍ക്കോ  ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ല. ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. പക്ഷേ, തീപിടിത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്” – പ്രകാശ് സോളങ്കെ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed