പാലക്കാട്: 2024 ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് ഉദ്ഘാടനം ചെയ്തു.
റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര ചെയർ പേഴ്സണായ 501 അംഗ സ്വാഗത സംഘം ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി.രാജീവൻ പ്രഖ്യാപിച്ചു. വിഷ്ണു പാദം പൂകിയ മുതിർന്ന ആർഎസ് എസ് പ്രചാരകനും ബൗദ്ധിക ആചാര്യനുമായ ആർ.ഹരി അനുസ്മരണ പ്രഭാഷണം വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരം നിർവ്വഹിച്ചു. സംസ്ഥാന ഡപ്യൂട്ടി ജനറൽ സെക്രട്ടറി ബി.ശിവജി സുദർശനൻ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം നടത്തി.
ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് സമാരോപ് പ്രഭാഷണം നടത്തി. ആർ.എസ്.എസ്. പ്രാന്തീയ സഹസേവാ പ്രമുഖ് എ.ഹരിദാസ് , ബി എം.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി.മുരളീധരൻ , കർഷക സംഘം മുൻ സംസ്ഥാന സംഘടനാ സെക്രട്ടറി സി.എച്ച്. രമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രാജേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് എം.ഗിരീഷ് നന്ദിയും പറഞ്ഞു.