കോട്ടയം: ദുർഭരണം മൂലം സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനെന്ന പേരിൽ കോടികൾ ചിലവഴിച്ച് സംഘടിപ്പിക്കുന്ന ജന സദസ്സിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളും റവന്യു ജീവനക്കാരെയും ഉപയോഗിക്കുന്ന നടപടി ജനദ്രോഹപരമാണെന്ന് നവംബർ 9 – 10 തിയതികളിൽ പാലായിൽ നടക്കുന്ന ജില്ലാ കൃമ്പിന്റെ മുന്നൊരു ക്കത്തിന്റെ ഭാഗമായി കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുടുംബശ്രീ , അംഗൻവാടി വർക്കർമാർ. ആശാവർക്കർമാർ , ബി .എൽ .ഒ. മാർ , സക്ഷരതാ പ്രേരകുമാർ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി ആളെ കൂട്ടുവാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ നടപടി മൂലം കേരളത്തിലെ സാധാരണക്കാർക്ക് ലഭിക്കേണ്ട സർക്കാർ സേവനങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ പ്രൊഫ: ഗ്രേസമ്മ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ , ഉന്നതാതികാര സമിതി അംഗങ്ങളായ ജയിസൺ ജോസഫ് , വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, ഏലിയാസ് സഖറിയ, പി.സി. മാത്യു, സിഡി വത്സപ്പൻ പോൾസൺ ജോസഫ് , മാത്തുക്കുട്ടി പ്ലാത്താനം, ബിനു ചെങ്ങളം , സി.വി തോമസുകുട്ടി, ബേബി തുപ്പലഞ്ഞിയിൽ, പ്രസാദ് ഉരുളികുന്നം, ജോയി ചെട്ടിശ്ശേരി, ജേക്കബ് കുര്യക്കോസ്, തങ്കമ്മ വർഗീസ് ,എ ജെ സാബു , ഷില്ലറ്റ് അലക്സ്, മനീഷ് ജോസ് ,സിറിൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *