അലനല്ലൂർ:നാഷണൽ സർവീസ് സ്കീം അമൃത് മിഷന്റെ ഭാഗമായി അലനല്ലൂർ ഗവ.വോക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം എൻ.എസ്.എസ്. യൂണിറ്റ് മണ്ണാർക്കാട് എം.ഇ.എസ്. ഹൈസ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ജലഘോഷം നാടകാവതരണം .ജല സംരക്ഷണ സന്ദേശ ക്യാമ്പസ് ക്യാൻവാസ് ,മെസേജ് മിറർ എന്നിവ സ്ഥാപിക്കൽ ,പദയാത്ര,ജല പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.മണ്ണാർക്കാട്നഗരസഭ ചെയർമാൻ ഫായിദാ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് അഷറഫ് അധ്യക്ഷത വഹിച്ചു.ക്യാമ്പസ് ക്യാൻവാസ് വാർഡ് കൗൺസിലർ ഷറഫുന്നീസ സെയ്യദ്, പ്രധാനാധ്യാപികക്ക് കൈമാറി.
മുൻസിപ്പൽ ചെയർമാൻ മെസേജ് മിറർ സ്ഥാപിച്ചു.എം.ഇ.എസ്. സ്‌കൂൾ പ്രധാനാധ്യാപിക ആയിഷാബി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സജ്‌ന, എം.ഇ.എസ്. സ്‌കൂൾ പ്രിൻസിപ്പൽ ഹബീബ്, മാനേജ്മെന്റ് പ്രതിനിധികളായ ഷെറിൻ അബ്ദുല്ല, കെ.പി. അക്ബർ, സ്റ്റാഫ് സെക്രട്ടറി വി.ആർ. രതീഷ്, അധ്യാപകരായ എൻ.ഷാജി, കെ. പ്രകാശ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനമായി ജല വിഭവ കലണ്ടറും സ്കെയിലും സമ്മാനിച്ചു.