കോട്ടയം: അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി. സ്‌കൂളിലേക്ക് പോകാന്‍ വള്ളത്തില്‍ കയറിയതായിരുന്നു പെണ്‍കുട്ടി.ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. മണിയാംപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ബോട്ട് കരീമഠത്തുവച്ച് വള്ളത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി ശവള്ളത്തിലേക്ക് തെറിച്ചു വീണു. ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.