കടുത്തുരുത്തി: കേരളാ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് കോട്ടയം ജില്ലാ സമ്മേളനം നവംബര്‍ രണ്ടിന് കടുത്തുരുത്തിയില്‍ നടക്കും. സെന്റ് മേരീസ് താഴത്തുപള്ളി പാരീഷ് ഹാളില്‍ നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് സ്വാഗതസംഘം രക്ഷാധികാരി തോമസ് കെ.കുര്യാക്കോസ് വിവിധ കമ്പിനികളുടെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും.
11ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജെയിംസ് ജോസഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് റ്റി.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഐഡി കാര്‍ഡ് വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഗോപകുമാരന്‍ നായര്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണംസെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നല്‍ നിര്‍വഹിക്കും.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.എസ്. അജേഷ്‌കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ് ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.കെ. ചന്ദ്രന്‍നായര്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് മെമ്പര്‍ ഡി.സുരേഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, സ്വാഗതസംഘം അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ സി.പി. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും