കുവൈറ്റ്: പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോക്ടർ അമാനി സുലൈമാൻ ബൗകാമാസിന്റെ രാജി സ്വീകരിച്ചുകൊണ്ട് ഇന്ന് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതായി സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.
ഡോ. ജാസിം മുഹമ്മദ് അൽ എസ്താദിന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജം എന്നിവയുടെ ചുമതലകൾ ക്ക് പുറകെ പൊതുമരാമത്തിന്റെ അധിക ചുമതല കൂടി ഉൾക്കൊണ്ടുള്ള മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു.
പ്രവൃത്തി മന്ത്രി ഡോ. അമാനി കുമാസ് ഇന്നലെ ഞായറാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദിന് രാജിക്കത്ത് സമർപ്പിച്ചിരുന്നു
പാർലമെന്റ് എംപി മാരായ മുബാറക് അൽതാഷയും ദാവൂദ് മറാഫിയും മന്ത്രിക്ക്എതിരെ സമർപ്പിച്ച രണ്ട് ചോദ്യം ചെയ്യലുകളുടെ പശ്ചാത്തലത്തിലാണിത് രാജി എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന