കൊച്ചി: കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെ നാല് പേർക്കെതിരെ പരാതി നൽകി കെപിസിസി. ഡിജിപിക്കാണ് പരാതി നൽകിയത്.
ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈൽ എന്നിവർക്കെതിരെയാണ് പരാതി.
സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഐപിസി 153 എ വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ഡോ. പി. സരിനാണ് പരാതി നൽകിയത്.