പൊന്നാനി: ഈശ്വരമംഗലത്തെ പുഴ പുറമ്പോക്കിൽ താമസിക്കുന്ന 150ൽ പരം കുടുംബങ്ങൾക്ക് പട്ടയം നൽകുവാൻ താൽപര്യം കാണിക്കാത്ത പൊന്നാനിയിലെ മുൻ എംഎൽഎമാരുടെയും ഇപ്പോഴത്തെ എംഎൽഎയുടെയും നടപടി പ്രതിഷേധാർഹമാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വിടി ബലറാം. ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എൻ പി നബീലിൻ്റെ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം പി ഗംഗാധരൻ പൊന്നാനി ജനപ്രതിനിധി ആയപ്പോൾ ആണ് കൈവശരേഖ നൽകിയത് . അതിന് ശേഷം പൊന്നാനിയിലെ ജനപ്രതിനിധികളായി മന്ത്രിയും, സ്പീക്കറും ഉണ്ടായിട്ടും പുറമ്പോക്കിൽ താമസിക്കുന്നവരുടെ പട്ടയ പ്രശ്നം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാത്ത നടപടി പ്രതിഷേധാർഹമാണെന്നും, അതിൻ്റെ കാരണം പൊന്നാനി എംഎൽഎ ജനങ്ങളോട് തുറന്നു പറയണമെന്നും ബലറാം ആവശ്യപ്പെട്ടു.
സി ജാഫർ അധ്യക്ഷത വഹിച്ച അനുമോദന സദസ്സിൽ വി സയ്ദ് മുഹമ്മദ് തങ്ങൾ, എ എം രോഹിത്, കെ ശിവരാമൻ, കെ ഷാജി, സിദ്ദിഖ് പന്താവൂർ, സുരേഷ് പുന്നക്കൽ, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രദീപ് കാട്ടിലായിൽ, സിഎ ശിവകുമാർ, സി.ടി കരീം, ടി പി ബാലൻ, കെ ജയപ്രകാശ്, ജാസ്മിൻ ആരിഫ്, സി ഗഫൂർ, കെ ഗണേശൻ, ഫസലുറഹ്മാൻ, കെ അബു എന്നിവർ പങ്കെടുത്തു സംസാരിച്ചു.