കോഴിക്കോട്- വിവിധ സമുദായങ്ങൾ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന്
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. എറണാകുളം കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ സംഗമത്തിനിടെ നടന്ന സ്‌ഫോടനം ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
മതസ്പർധയും വർഗീയതയും ഈ അവസരത്തിൽ വളരാതിരിക്കാൻ മുഴുവൻ ജനങ്ങളും നിയമപാലകരും ജാഗ്രത പുലർത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയിൽ പങ്കുചേരുന്നതായും കാന്തപുരം അറിയിച്ചു.
2023 October 29Keralatitle_en: kanthapuram