കുറവിലങ്ങാട്: ആകാശത്ത് മഴക്കാറ് ഉരുണ്ട് കയറുമ്പോൾ എംസി റോഡിലെ പാറ്റാനി കവലമുതൽ കോഴാവരെയുള്ള റോഡിലെ ഇരുവശത്തെയും വ്യാപാരികൾ മാത്രമല്ല വാഹനയാത്രക്കാരും, കാൽനട യാത്രക്കാരും ആശങ്കയിലാണ്, കാരണം ശരിക്കും മഴപെയ്താൽ കുറവിലങ്ങാട് ടൗണിൽ വള്ളം ഇറക്കേണ്ട അവസ്ഥയാണ്.
എംസി റോഡ് നവീകരണ പ്രവർത്തനങ്ങളുമായി കെഎസ്ടിപി വകയില്‍ ഉണ്ടാക്കിയ ഓടകളിൽ നിന്ന് മഴവെള്ളം ഒഴുകുന്നില്ല. അശാസ്ത്രീയമായ ഓട നിർമ്മാണം കുറവിലങ്ങാട്ടെ ജനങ്ങളുടെ തലവേദനയായി.
കുറവിലങ്ങാട് ടൗണിലെ വെള്ളക്കെട്ടിന് അടിയന്തരമായി ഇനിയെങ്കിലും പരിഹാരം കാണാൻ അധികൃതർ കണ്ണ് തുറക്കണമെന്നത് ജനകീയ ആവശ്യമായി ഉയരുന്നു.