കായംകുളം: ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. എരുമേലി സ്വദേശി ജോസഫ് തോമസാ(53)ണ് മരിച്ചത്. പുലര്‍ച്ചെ നാലിന് ആലപ്പുഴ കായംകുളത്തിനടുത്ത് പുളിമുക്കിലെ തടിമില്ലിലാണ് സംഭവം. ലോറിയില്‍ നിന്നും തടിയിറക്കുന്നതിനിടെ തടിയുരുണ്ട് ജോസഫിന്റെ ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.