ന്യൂ ജേഴ്‌സി: മിഷൻ ഞായർ ദിനത്തിൽ ന്യൂ ജേഴ്‌സി ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്‌പ മിഷൻ ലീഗ് സംഘടിപ്പിച്ച കാർ വാഷിംഗ് ധനസമാഹരണം ഏറെ വ്യത്യസ്‌തമായി.
മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഒരുക്കിയ കാർ വാഷിംഗിൽ ചെറിയ ക്‌ളാസ് മുതൽ ഹൈസ്ക്കൂൾ വരെയുള്ള മുഴുവൻ കുട്ടികളും വളരെ ആവേശപൂർവം പങ്കെടുത്തു. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു.
മിഷൻ ലീഗ് ഭാരവാഹികളായ ആൻലിയാ കൊളങ്ങായിൽ, ആദിത്യ വാഴക്കാട്ട്, അലീഷാ പോളപ്രയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികൾ നടത്തിയ കാർ വാഷിംഗ് ഏവർക്കും അവിസ്മരണീയമായി മാറി. 
ടോം നെടുംചേരിൽ, ജെസ്‌വിൻ കളപുരകുന്നുമ്പുറം, ലിവോൺ മാന്തുരുത്തിൽ, ജയ്ഡൻ & ജോനാഥൻ കുറുപ്പിനകത്ത്, ജസ്റ്റിൻ കുപ്ലികാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് മിനിസ്ട്രിയും പരിപാടിയിൽ പങ്കുചേർന്നു. 
മിഷൻ ലീഗ് കോർഡിനേറ്റർമാരായ ജൂബി പോളപ്രയിൽ, ആന്മരിയ കൊളങ്ങായിൽ, സിജോയ് പറപ്പള്ളിൽ, മതാദ്ധ്യാപകർ, ഇടവക ട്രസ്റ്റീസ് എന്നിവർ പരിപാടികൾ ക്രമീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed