കല്ലടിക്കോട്: കള്ളിയത്തൊടി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കനിനിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും പച്ച തേങ്ങ സംഭരണ കേന്ദ്ര പ്രഖ്യാപനവും കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
കർഷകർക്ക് എവിടെയും മുൻഗണനയാണ് വേണ്ടത്, അവഗണനയല്ല. രാജ്യത്തിന്റെ നിലനിൽപ്പിനും ഭക്ഷ്യ സുരക്ഷക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന കർഷകരാണ് ഈ നാടിന്റെ നട്ടെല്ല്. കൃഷിക്കാർക്ക് ജീവിത സുരക്ഷ ഉറപ്പാകാതെ നമ്മുടെ നാടിന് രക്ഷയില്ല. രാജ്യം അഭിവൃദ്ധിപ്പെടേണ്ടത് കാർഷിക മുന്നേറ്റത്തിലൂടെയാവണമെന്നും ഉദ്ഘാടകൻ പറഞ്ഞു.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രൻ അധ്യക്ഷനായി. കനിനിറവ് വൈസ് ചെയർമാൻ സിജു കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.ആർ മുരളി, കെ. കോമളകുമാരി, കെ.സി ഗിരീഷ്, എച്ച്. ജാഫർ, പ്രസന്ന, രാധിക, സി.കെ.ജയശ്രീ, ഓമന രാമചന്ദ്രൻ, കെ കെ ചന്ദ്രൻ, രാധിക കെ.യു, നസീർ ടി.കെ, അർച്ചന മുരളി, പി.സാജിദലി, മഞ്ജുഷ, എൻ കെ നാരായണൻകുട്ടി, എം കെ മുഹമ്മദ് ഇബ്രാഹിം, മണികണ്ഠൻ വെട്ടത്ത്, അനിൽ, പ്രദീപ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
കനിനിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ പി.ശിവദാസൻ സ്വാഗതവും സിഇഒ അസ്ഹറുദ്ദീൻ നന്ദിയും പറഞ്ഞു.