തിരുവനന്തപുരം: കളമശേരിയില്‍ നടന്നത് ബോംബ് സ്ഫോടനമെന്ന് പൊലീസ് മേധാവി. ഐഇഡി ഉപയോഗിച്ച സ്ഫാടനമാണ് നടന്നതെന്നും അവിടെ നിന്ന് ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു.
ആസൂത്രിതമായ സ്ഫോടനമാണെന്നും മറ്റ് ഏതെങ്കിലും ആളുകള്‍ക്ക് പങ്കുണ്ടോയെന്നത് അന്വേഷിക്കുകയാണെന്നും ഡിജിപി പറഞ്ഞു. ‘മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും കളമശേരിയിലേക്ക് തിരിച്ചതായും അദ്ദേഹം പറഞ്ഞു.