തനിക്ക് വിഷാദ രോഗം ബാധിച്ച വിവരം തുറന്നു പറഞ്ഞിട്ടുള്ള താരമാണ് നടി ദീപിക പദുക്കോണ്‍. എട്ടുമാസത്തോളം താന്‍ സ്‌ട്രെസ്സും വേദനയും അനുഭവിച്ചിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്. വിഷാദവസ്ഥയില്‍ തന്നോടൊപ്പം ക്ഷമയോടെ കൂടെ നിന്നയാളാണ് ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക ഇപ്പോള്‍.
കോഫി വിത്ത് കരണ്‍ ഷോയില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിയ്ക്ക് വേണ്ടി സുരക്ഷിതമായൊരിടമുണ്ടാക്കി തരികയും ആ അവസ്ഥയില്‍ മുഴുവന്‍ ക്ഷമയോടെ കൂടെ നില്‍ക്കുകയും ചെയ്തു രണ്‍വീര്‍ എന്നാണ് ദീപിക പറയുന്നത്. ഇപ്പോഴും വിഷാദത്തിന് ചികിത്സയിലാണ് ദീപിക.
”എനിക്ക് തുറന്നുപറച്ചിലുകള്‍ക്ക് ഒരിടമുണ്ടാക്കി തരികയാണ് രണ്‍വീര്‍ ചെയ്തത്. കുഴപ്പമില്ല, അതിനെ കുറിച്ച് മറക്കൂ. അല്ലെങ്കില്‍ നമുക്ക് ആ ഒഴുക്കിന് അനുസരിച്ച് നീങ്ങാമെന്ന് രണ്‍വീര്‍ എന്നോടു പറഞ്ഞു. അന്ന് എന്റെ അവസ്ഥ രണ്‍വീറിന് അത്ര നന്നായി അറിയില്ലായിരുന്നു.”
”എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അറിയാം. എപ്പോഴും ക്ഷമയോടെ എന്റെ അരികില്‍ ഉണ്ടായിരുന്നു, രണ്‍വീര്‍ എന്ന വ്യക്തി എന്താണെന്ന് ആ സമയമാണ് ഞാന്‍ മനസിലാക്കിയത്” എന്നാണ് ദീപിക പറഞ്ഞത്. അന്ന് എന്ത് ചെയ്യണമെന്ന് അറിയാത്ത രീതിയില്‍ നഷ്ടപ്പെട്ടു പോയ അവസ്ഥകളുണ്ടായിട്ടുണ്ട് രണ്‍വീറും തുറന്നു പറയുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *