മനാമ : ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈന്റെ ഓണഘോഷം “ഹരിഗീതം ഓണം 2023” എന്ന പേരിൽ സംഘടിപ്പിച്ചു .
സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങ് സംഘടനയിലെ മുതിർന്ന അംഗങ്ങളും, വിവിധ കമ്മറ്റികളുടെ ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. അംഗങ്ങൾ അവതരിപ്പിച്ച സോപാന സംഗീതം, ഓണപ്പാട്ട്, വഞ്ചിപ്പാട്ട് , തിരുവാതിര, കൊച്ചു കുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക്ക് ഡാൻസ്സ്, ഗൃഹാതുരത്വം ഉണർത്തിയ വിവിധ നാടൻ കളികൾ എന്നിവ അരങ്ങേറി.
പരിപാടി ഉത്സവപ്രതീതി ഉളവാക്കി. വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിയോട് അനുബന്ധിച്ച് നടന്നു. ജോയിന്റ് സെക്രട്ടറി അശ്വിൻ ബാബു സ്വാഗതവും, വൈസ് പ്രസിഡണ്ട്‌ പ്രമോദ് ചിങ്ങോലി നന്ദിയും പറഞ്ഞു. ദീപക് തണൽ പരിപാടികൾ നിയന്ത്രിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *