കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകാനാണ് ശ്രദ്ധിക്കേണ്ടത്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ കുഞ്ഞിനെ ആരോ​ഗ്യത്തെ മൊത്തത്തിൽ ദോഷകരമായി ബാധിക്കാം. കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും. സാൽമൺ, അയല, മത്തി തുടങ്ങിയ മീനുകളിൽ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് സഹായകമാണ്.
ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവയെല്ലാം ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് തലച്ചോറിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.ഇലക്കറികൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ്. അവ വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ എന്നിവ പോലെ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.
ബദാം, വാൽനട്ട്, ചിയ വിത്തുകൾ എന്നിവയെല്ലാം വിറ്റാമിൻ ഇയുടെ നല്ല ഉറവിടങ്ങളാണ്. ഇത് തലച്ചോറിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്.പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ കെ, ധാതുക്കൾ, മറ്റ് വിറ്റാമിനുകൾ എന്നിവ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകൾ ആന്റിഓക്‌സിഡന്റുകളുടെയും ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പ്രധാന ധാതുക്കളുടെയും ശക്തമായ ഉറവിടമാണ്. ഈ ധാതുക്കൾ അൽഷിമേഴ്‌സ് രോഗം, വിഷാദരോഗം, അപസ്മാരം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *